നിർഭയ കേസിലെ പ്രതി വിനയ് ശർമ്മയുടെ ദയാഹർജി രാഷ്ട്രപതി തള്ളി

Jaihind News Bureau
Saturday, February 1, 2020

നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശർമ്മ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. കേസിൽ രണ്ടാമത്തെ പ്രതിയുടെ ദയാഹർജിയാണ് രാഷ്ട്രപതി തള്ളുന്നത്. മറ്റൊരു പ്രതിയായ മുകേഷ് കുമാർ സിങിന്റെ ദയാ ഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.

മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാറിനും പവൻ ഗുപ്തയ്ക്കും ഇനി ദയാ ഹർജി നൽകാൻ അവസരമുണ്ട്. അതുകൊണ്ട് തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും. ഒരാളുടെയെങ്കിലും അപേക്ഷ തീർപ്പാവാതെ നിൽക്കുന്നുണ്ടെങ്കിൽ ആരെയും തൂക്കിലേറ്റാനാവില്ലെന്നതാണ് ഡൽഹി ജയിൽച്ചട്ടം പറയുന്നത്. ഇതിനോടകം തിരുത്തൽ ഹർജിയും ദയാ ഹർജിയുമടക്കം തള്ളിയ മുകേഷ് സിങിന് ഇനി മറ്റൊരു അവസരമില്ല.