നിർഭയ കേസ് പ്രതികളുടെ വധശിക്ഷ : റിപ്പോർട്ട് ഇന്ന് സമർപ്പിക്കും; പുതിയ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിച്ചേക്കും

Jaihind News Bureau
Friday, January 31, 2020

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തീഹാർ ജയിൽ അധികൃതർ പട്യാല ഹൗസ് കോടതിയിൽ സമർപ്പിക്കും.   രാവിലെ 10 മണിക്ക് റിപ്പോർട്ട് നൽകണം എന്നാണ് കോടതി നിർദ്ദേശം.  പ്രതികളുടെ അഭിഭാഷകൻ എ പി സിങ് വധശിക്ഷ നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ ഹർജി നൽകിയ പശ്ചാത്തലത്തിലാണ് നടപടി. പ്രതികളിൽ ഒരാളായ വിനയ് ശർമയുടെ ദയ ഹർജി രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് നൽകാൻ നിർദ്ദേശം. ഫെബ്രുവരി 1 ന് വധശിക്ഷ നടപ്പാക്കാനാണ് നേരത്തെ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഇന്ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാനാണ് സാധ്യത.