നിർഭയ കേസ് : പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

Jaihind News Bureau
Monday, March 2, 2020

നിർഭയ കേസ് പ്രതി പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. നേരത്തെ പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. ജസ്റ്റീസ് വി.എൻ. രമണ അധ്യക്ഷനായ ബെഞ്ചാണ് തിരുത്തൽ ഹർജി തള്ളിയത്. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്.

കേസിലെ പ്രതികളായ അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത, മുകേഷ് കുമാർ, വിനയ് ശർമ എന്നിവരുടെ വധശിക്ഷ ചൊവ്വാഴ്ചയാണ് നടപ്പാക്കാൻ ഉത്തരവുള്ളത്. പവൻ ഗുപ്തയുടെ ദയാഹർജിയും തള്ളിയതോടെ വധശിക്ഷ തള്ളിയത്തോടെ പട്യാല ഹൗസ് കോടതി ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന തിരുത്തൽ ഹർജി ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് രാവിലെ തള്ളിയിരുന്നു. പ്രതികളുടെ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു. കേസിലെ മറ്റു മൂന്നു പ്രതികളുടെയും ദയാഹരജി നേരത്തേ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹരജി തള്ളിയതിനെതിരെ മുകേഷും വിനയ് ശർമയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതും തള്ളി. അതേസമയം അക്ഷയ് കുമാർ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് പവൻ ഗുപ്തയും കോടതിയെ സമീപിച്ചാൽ വധ ശിക്ഷ വീണ്ടും വൈകും എന്ന കാര്യത്തിൽ സംശയമില്ല.