പൗരത്വബില്ലിനെതിരെ നിലമ്പൂർ റെയിൽവെ സ്റ്റേഷനിലേയ്ക്ക് യൂത്ത് കോൺഗ്രസ്-കെ.എസ്.യു മാർച്ച് ; മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്

Jaihind News Bureau
Saturday, December 21, 2019

പൗരത്വബില്ലിനെതിരെ നിലമ്പൂർ റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. റെയിൽവെ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെയാണ് പോലീസും – റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ലാത്തിച്ചാർജ് നടത്തിയത്. യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ പ്രസിഡന്‍റ് ഷാജഹാൻ പായിമ്പാടം, കെ.എസ്.യു നിലമ്പൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് എ.പി അർജുൻ എന്നിവർക്ക് പരിക്കേറ്റു.
പൗരത്വബിൽ മതരാഷ്ട്രത്തിനുള്ള സംഘപരിവാർ ആയുധമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.