ഷുഹൈബ് കൊലക്കേസ് : സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു

Monday, November 12, 2018

Shuhaib-Highcourt

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

ഷുഹൈബിന്‍റെ കൊലപാതകക്കേസില്‍ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം കാര്യക്ഷമമാണെന്നും പ്രതികളെ പിടികൂടിയെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സ‍ര്‍ക്കാര്‍ നിലപാട്.