പി.കെ.ശശിക്കെതിരായ ലൈംഗിക പീഡനാരോപണം പാർട്ടിക്കാര്യമാണെന്ന് ഇ.പി ജയരാജൻ

webdesk
Wednesday, September 5, 2018

പി.കെ.ശശി എം.എൽ.എക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം പാർട്ടിക്കാര്യമാണെന്ന് മന്ത്രി ഇ.പി ജയരാജൻ. സർക്കാരിന്‍റെ മുന്നിലുള്ള വിഷയമല്ല. ഇക്കാര്യം പാർട്ടി സെക്രട്ടറിയോട് പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ മാറ്റിവെക്കാൻ തത്വത്തിൽ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എം.ജി എന്ന കമ്പനി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേരുന്നത് സൗജന്യമായാണെന്നും മന്ത്രി പറഞ്ഞു