കെ.എസ്.യു മലപ്പുറം ജില്ലാ പഠന ക്യാപിന് തുടക്കം

Jaihind News Bureau
Saturday, July 20, 2019

കെ.എസ്.യു മലപ്പുറം ജില്ലാ പഠന ക്യാപിന് തുടക്കമായി.എടരിക്കോട് വച്ച് നടക്കുന്ന ക്യംപിൻറെ ഉദ്ഘാടനം എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് നിർവ്വഹിച്ചു.

തവാരിഷ് എന്ന പേരിലാണ് കെ.എസ്.യു മലപ്പുറം ജില്ല കമ്മറ്റി രണ്ടു ദിവസത്തെ പഠന ക്യാംപ് നടത്തുന്നത്.എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് ക്യംപ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രതിനിധികളാണ് ക്യംപിൽ പങ്കെടുക്കുന്നത്. വിവിധ സെഷനുകളിലായി എം.എൽ.എമാരുൾപ്പെടെയുള്ളവർ ക്ലാസെടുക്കും. സംഘടന പ്രമേയങ്ങളും പരിസ്ഥിതി പ്രമേയങ്ങളും പഠന ക്യംപിൽ അവതരിപ്പിക്കും.ക്യംപ് ഇന്ന് വൈകീട്ട് സമാപിക്കും. വി.ടി ബൽറാം എംഎൽ.എ, കെ.എസ്.യു ജില്ലാ പ്രസിഡൻറ് ഹാരിസ് മുതൂർ, വൈസ് പ്രസിഡൻറ് ടി.പി അഫ്താബ്, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ എന്നിവർ ക്യംപിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.