ഗോലി മാരൊ എന്നത് ബിജെപിക്കാരുടെ ദേശീയ ഗാനമായി മാറി : പി.സി.വിഷ്ണുനാഥ്

Jaihind News Bureau
Monday, March 2, 2020

ഗോലി മാരൊ എന്നത് ബിജെപിക്കാരുടെ ദേശീയ ഗാനമായി മാറിയതായി കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്. കൊൽക്കത്തയിലെ അമിത് ഷായുടെ റാലിയിൽ മുഴങ്ങിക്കേട്ടത് ഗോലി മാരോ എന്നാണ്. സ്വാതന്ത്ര്യം ചോദിക്കുന്നവനെ വെടിയുണ്ട കൊണ്ട് നേരിടണം എന്നാണ് ബി ജെ പിക്കാർ പറയുന്നത്. ഇതു തന്നെയാണ് ജാലിയൻവാലാബാഗിൽ കേണൽ ഡയറും പറഞ്ഞത്.

രാജ്യത്ത് അപകടകരമായ ഫാസിസം വളരുന്നതായും പി സി.വിഷ്ണുനാഥ് കണ്ണുരിൽ പറഞ്ഞു. ഡൽഹിയിലെ കലാപങ്ങൾക്കെതിരെയും
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.