കൊവിഡ് 19 സമൂഹവ്യാപന സാധ്യത പരിശോധിക്കുന്ന ടെസ്റ്റ് നിർത്തലാക്കിയോ എന്ന് സർക്കാർ വ്യക്തമാക്കണം : പി.സി.വിഷ്ണുനാഥ്

Jaihind News Bureau
Wednesday, May 20, 2020

കൊവിഡ് വിഷയത്തിൽ, സമൂഹവ്യാപനം എന്ന വസ്തുത സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ പി.സി വിഷ്ണുനാഥ്‌. സമൂഹവ്യാപന സാധ്യത പരിശോധിക്കുന്ന ഓഗ്മെൻറഡ് പരിശോധന നിർത്തിയോ എന്നത് സർക്കാർ വ്യക്തമാക്കണം. ഈ പരിശോധനയിൽ, മൂവാരത്തിലധികം സാമ്പിളുകളിൽ 4 പൊസിറ്റീവ് കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ മാസം രണ്ടിന് ശേഷം, ഓഗ്മെന്‍റഡ് സാമ്പിൾ ഫലത്തെക്കുറിച്ച് സർക്കാർ മിണ്ടുന്നില്ല. ഇത് ദുരൂഹമാണെന്നും, സാമ്പിൾ ശേഖരണത്തിൽ വ്യക്തത വരുത്തണമെന്നും വിഷ്ണുനാഥ് ചെങ്ങന്നൂരിൽ ആവശ്യപ്പെട്ടു.