നിർഭയ കേസ് : പ്രതികളെ തൂക്കിലേറ്റാൻ ബ്ലാക്ക് വാറന്‍റ് ആവശ്യപ്പെട്ട് അമ്മയുടെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

Jaihind News Bureau
Tuesday, January 7, 2020

നിർഭയ കേസിൽ നിർഭയയുടെ അമ്മ നൽകിയ ഹർജി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളെ തൂക്കിലേറ്റാൻ ഉടൻ ബ്ലാക്ക് വാറന്‍റ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. വധശിക്ഷ ഒഴിവാക്കുന്നതിന് തിരുത്തൽ, ദയാ ഹർജികൾ സമർപ്പിക്കും എന്ന് പ്രതികൾ ജയിൽ അധികൃതരുടെ നോട്ടീസിന് മറുപടി നൽകിയിരുന്നു. ഇക്കാര്യം ജയിൽ അധികൃതർ കോടതിയെ അറിയിക്കും. ജുവനൈൽ ജസ്റ്റിസ് ആക്ടിന്‍റെ ആനുകൂല്യം വെണം എന്നാവശ്യപ്പെട്ട് പ്രതി പവൻ കുമാർ നൽകിയ ഹർജി 24 നാണ് പരിഗണിക്കുക. പ്രതികൾ തിരുത്തൽ ഹർജിയും ദയാ ഹർജിയും നൽകുന്ന സാഹചര്യത്തിൽ നിർഭയയുടെ അമ്മയുടെ ഹര്‍ജിയിൽ ഉടൻ ഉത്തരവ് ഉണ്ടായേക്കില്ല.