ശബരിമല സ്ത്രീപ്രവേശം : പ്രതിഷേധാത്മക നിലപാട് അറിയിച്ച് പന്തളം കൊട്ടാരം

webdesk
Friday, September 28, 2018

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്നതു സംബന്ധിച്ച് പ്രതിഷേധാത്മക നിലപാട് അറിയിച്ച് പന്തളം കൊട്ടാരം പ്രതിനിധികൾ . സുപ്രിം കോടതിയുടെ ചരിത്ര വിധി ദിനമായ ഇന്ന് തങ്ങളെ സംബന്ധിച്ച് കറുത്ത ദിവസമെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി നാരായണ വർമ്മ പ്രതികരിച്ചു. വിധിയിൽ ദുഃഖം ഉണ്ടെന്നും വിശ്വാസികളുടെ കൂടെ നിൽക്കുമെന്ന് ദീപാവർമ്മ ജയ് ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി.[yop_poll id=2]