പി എ ജോസഫിന് ഡെയ് സ്പ്രിംഗ് തിയോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ്; കുമളിയില്‍ സ്വീകരണം

Jaihind Webdesk
Monday, June 17, 2019

PA-Joseph-sweekaranam

ഡോക്ടറേറ് ലഭിച്ച ഐ.എൻ.ടി.യു.സി അഖിലേന്ത്യ നേതാവും കെപിസിസി അംഗവുമായ പിഎ ജോസഫിന് കുമളിയിലെ പൗരാവലി സ്വീകരണം നൽകി. കെപിസിസി മുൻ അദ്ധ്യക്ഷൻ എംഎം ഹസൻ യോഗം ഉത്ഘാടനം ചെയ്തു.

ഇടുക്കിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയനായ പി എ ജോസഫിന് അമേരിക്കയിലെ ഡെയ് സ്പ്രിംഗ് തിയോളജിക്കൽ യൂണിവേഴ്‌സിറ്റിയാണ് ഡോക്ടറേറ്റ് നൽകിയത്. കുമളിയിലെ പൗരാവലിയാണ് പിഎ ജോസഫിന് സ്വീകരണം നൽകിയത്. സ്വീകരണ വേദിയിൽ ജോസഫിന്‍റെ ചിത്രമടങ്ങിയ സ്റ്റാമ്പിന്‍റെ പ്രകാശനവും നടന്നു. സ്വീകരണ പൊതുയോഗം മുൻ കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസൻ ഉത്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ, മാത്യൂ അറക്കൽ, ഇഎസ് ബിജിമോൾ എംഎൽഎ, ഇഎം ആഗസ്തി, സിപി മാത്യു, കെ സുരേഷ് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.