കൊല്ലം ചിതറയിൽ കോൺഗ്രസിന്‍റെ പ്രതിഷേധ സംഗമം; ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നു : ഉമ്മൻ ചാണ്ടി

Jaihind News Bureau
Saturday, January 25, 2020

പൗരത്വ ഭേദഗതി നിയമത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്തു ബി ജെ പി സർക്കാർ രാജ്യത്തെ വേദനിപ്പിക്കുന്ന വിഭാഗീയത സൃഷ്ടിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.പൗരത്വഭേദഗതി നിയമത്തിനെതിരെ കൊല്ലം ചിതറയിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കൂടുക്കിയ പോലീസ് നടപടി തിരുത്തിക്കാൻ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലം ചിതറയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏകാധിപതിയുടെ സ്വരത്തിൽ സംസാരിക്കുന്ന അമിത് ഷാ ബിജെപി സർക്കാരിന്റെ ഭൂരിപക്ഷം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഇതിനെതിരെ ജനമനസുകളിൽ പ്രതിഷേധ വികാരങ്ങൾ നീറി പുകയുകയാണെന്നദ്ദേഹം പറഞ്ഞു. ബിജെപിക്കാരന്‍റെ സ്വരത്തിൽ എല്ലാ അതിർവരമ്പുകളും ലംഘിച്ച് പ്രവർത്തിക്കുന്ന ഗവർണറുടെ നിലപാടിനോട് ഒരുതരത്തിലും യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊല്ലം ചിതറയിൽ പ്രതിഷേധിച്ച കോൺഗ്രസ്സ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ പോലിസ് നടപടിക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊല്ലം ചിതറയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി , ഏ.ഷാനവാസ് ഖാൻ, എം എം നസീർ, പ്രയാർ ഗോപാലകൃഷ്ണൻ, പ്രതാപവർമ്മ തമ്പാൻ, ഏ ഏ ലത്തീഫ് , സൈമൻ അലക്സ്, വിപിന ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

teevandi enkile ennodu para