മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ 53 കാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യംന്താനി പുതിയപറമ്പന്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം മമ്പാട് നിന്നും നിലമ്പൂരിലേക്ക് വരുമ്പോഴായിരുന്നു സംഭവം. കൈകള്‍ക്കും വയറിനുമാണ് പൊള്ളലേറ്റത്. കൈകളിലും വയറിലും വലിയ തോതില്‍ പൊള്ളലേറ്റ സുരേഷ് നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.