നിലവില്‍ വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല: എം.എം മണി

Jaihind Webdesk
Friday, August 9, 2019

MM-Mani
നിലവിൽ വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ചെറിയ ഡാമുകൾ നിറഞ്ഞ് തുടങ്ങിയതിനാല്‍ മുന്നറിയപ്പ് നൽകിയതിന് ശേഷം തുറക്കുകയാണ് എക മാർഗമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇടുക്കി ഡാം ഒരു കാരണവശാലും തുറക്കേണ്ടി വരില്ലെന്നും കെ.എസ്.ഇ.ബി യോഗം ചേർന്ന് ഡാമുകളുടെ സ്ഥിതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.