നിരക്ക് വർദ്ധനക്ക് പിന്നാലെ വൈദ്യുതി നിയന്ത്രണവും

Jaihind Webdesk
Tuesday, July 9, 2019

നിരക്ക് വർദ്ധനക്ക് പിന്നാലെ വൈദ്യുതി നിയന്ത്രണവും വരുന്നു. പത്ത് ദിവസത്തിനകം ഒരു മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി നിരക്ക് കൂട്ടാതെ മറ്റ് മാർഗമില്ലെന്ന് പറഞ്ഞ മന്ത്രി കുറഞ്ഞ നിരക്കാണ് വർധിപ്പിച്ചതെന്നും പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വ്യക്തമാക്കിയ മന്ത്രി അത് അടുത്ത പത്ത് – പതിനഞ്ച് ദിവസത്തിനകം തന്നെ ഏർപ്പെടുത്തേണ്ടി വരുമെന്നും വ്യക്തമാക്കി. അണക്കെട്ടുകളിൽ വെള്ളമില്ലെന്നും കൂടുതൽ വൈദ്യുതി ലഭിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗരോർജ സംവിധാനം വ്യാപിപ്പിക്കുമെന്നും ഇടുക്കിയില്‍ രണ്ടാം വൈദ്യുത നിലയത്തിന്‍റെ പഠനം നടക്കുകയാണെന്നും വ്യക്തമാക്കി.