വോട്ട് ചോദിച്ചെത്തി ; വീട്ടമ്മയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി മന്ത്രി എം.എം മണി | Video

Jaihind Webdesk
Saturday, October 5, 2019

കോന്നിയിൽ വോട്ട് ചോദിച്ചെത്തിയ മന്ത്രി എം.എം മണിക്ക് നേരെ പ്രതിഷേധവുമായി വോട്ടർമാർ. പാർട്ടി പ്രവർത്തകയായ വീട്ടമ്മ തന്നെയാണ് പ്രതിഷേധ സ്വരത്തിൽ എം.എം മണിയോട് സംസാരിച്ചത്. ഉത്തരംമുട്ടി നിൽക്കുന്ന മന്ത്രിയെയും ദൃശ്യങ്ങളിൽ കാണാം. ഏനാദിമംഗലത്തായിരുന്നു മന്ത്രി വോട്ട് ചോദിച്ചെത്തിയത്..

മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായ തന്‍റെ ഭർത്താവ് മരിച്ചപ്പോള്‍ ആരെങ്കിലും തിരിഞ്ഞുനോക്കിയോ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് മറുപടിയില്ലാതെ ഉത്തരംമുട്ടി നില്‍ക്കുന്ന മന്ത്രി എം.എം മണിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വീഡിയോ കാണാം: