KOTTAYAM DEATH| കോട്ടയത്ത് യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read
•
Updated: May 19, 2026
കോട്ടയത്ത് മണര്‍കാട് ബാറിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശിയായ ശങ്കരശേരില്‍ മാന്തറപ്പറമ്പില്‍ എം.വി മഹേഷിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണര്‍കാട് കെ.കെ റോഡരികിലുള്ള ബാറിന്റെ പാര്‍ക്കിംങ് ഏരിയയില്‍ ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
ബാറില്‍ നിന്നും പുറത്തെത്തിയ ശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറില്‍ കയറിയത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞും പുറത്തേക്ക് വരാതായതോടെ ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് കാറില്‍ നിന്നും ഇയാളെ പുറത്തെടുത്ത് മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ഡസ് മോട്ടോഴ്സ് ജീവനക്കാരനായിരുന്നു മഹേഷ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10