Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

MDMA ARREST| കോട്ടയത്ത് എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

MDMA ARREST| കോട്ടയത്ത് എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍
കോട്ടയം രാമപുരത്ത് എംഡിഎംഎ യുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കാഞ്ഞിരപള്ളി സ്വദേശികളായ അലക്‌സ്, ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. രാമപുരം താമരക്കാട് ഭാഗത്ത് രണ്ട് യുവാക്കള്‍ ലഹരി വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാമപുരം എസ്എച്ച്ഒ അഭിലാഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ സുമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ പിടിയിലായത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടി. ദേഹ പരിശോധന നടത്തിയപ്പോള്‍ വില്‍പ്പനയ്ക്കായി കവറില്‍ ആക്കി സൂക്ഷിച്ച നിരോധിത ലഹരി വസ്തുവായ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയ...

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Save your stories

Sign in