KOTTAYAM| സ്‌ഫോടക വസ്തുക്കള്‍ കൈവശം വച്ചു: കോട്ടയത്ത് യുവാവ് പോലീസ് പിടിയില്‍
Jaihind TV News Report
Jaihind TV Web Desk
June 12, 2025
1 min read
•
Updated: June 01, 2026
കോട്ടയത്ത് സ്‌ഫോടക വസ്തുക്കള്‍ നിയമപരമല്ലാതെ കൈവശം വച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിടനാട് സ്വദേശി നോബി തോമസിനെയാണ് അറസ്റ്റ് ചെയ്തത്. നിയമപ്രകാരമുള്ള അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിന്‍ സ്റ്റിക്കും, എക്‌സ്പ്‌ളോഡറും അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞദിവസം പിണ്ണാക്കനാട് ഭാഗത്തുവച്ച് തിടനാട് പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതി സ്‌കൂട്ടറില്‍ കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അനധികൃതമായാണ് സ്‌ഫോടക വസ്തുക്കള്‍ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിടനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10