YOUTH CONGRESS| റോഡിലെ ജലക്കെട്ട്: കോട്ടയത്ത് റോഡില്‍ ചങ്ങാടം ഇറക്കി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Jaihind TV News Report
Jaihind TV Web Desk
June 02, 2025
1 min read
•
Updated: May 13, 2026
തകര്‍ന്ന റോഡില്‍ ചങ്ങാടം ഇറക്കി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോട്ടയം മാടപ്പള്ളി-അസംപ്ഷന്‍ പള്ളി പുളിയാംകുന്ന് റോഡിലെ തകര്‍ന്നടിഞ്ഞ റോഡില്‍ ജലക്കെട്ടു മൂലം ഏറെ നാളായി ജനങ്ങളള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
റോഡില്‍ പ്രതിഷേധ സൂചകമായി വ്യത്യസ്തമായ സമരവുമായാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്. പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന്‍ കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിധീഷ് കൊച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷെയിന്‍ പോള്‍സണ്‍, സിനോയ് മാത്യു, നിഖില്‍ ഫിലിപ്പ്, പ്രതീഷ് ഓമനക്കുട്ടന്‍, ജെബിന്‍ സേവിര്‍, ജോയല്‍, ലിജോമോന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10