Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

പുതിയ നാഴികകല്ലുകൾക്ക് തൊട്ടരികെ വിരാട് കോലിയും രോഹിത് ശർമ്മയും

പുതിയ നാഴികകല്ലുകൾക്ക് തൊട്ടരികെ വിരാട് കോലിയും രോഹിത് ശർമ്മയും
കഴിഞ്ഞ വർഷം ക്രിക്കറ്റിലെ ഒട്ടുമുക്കാൽ നേട്ടങ്ങളും മത്സരിച്ച് തങ്ങളുടെ പേരിൽ കുറിച്ച താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോലിയും രോഹിത് ശർമ്മയും. പുതിയ വർഷത്തിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കായി വെള്ളിയാഴ്ച്ച ഇന്ത്യൻ താരങ്ങൾ ഇറങ്ങുമ്പോൾ രണ്ടുപേരും പുതിയ നാഴികകല്ലുകൾക്ക് തൊട്ടരികെയാണ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പ്രകടനങ്ങളെന്ന റെക്കോഡ് കോലിയെ കാത്തിരിക്കുമ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിൽ നിന്നുമായി 10,000 റൺസ് നേട്ടം എന്ന റെക്കോഡിനരികെയാണ് രോഹിത് ശർമ്മ. നിലവിൽ ടി20യിൽ 12 മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുമായി അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിക്കൊപ്പമാണ് ഇന്ത്യൻ നായകൻ. നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ടി20 സീരിസിൽ ഒരു മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം കൂടെ സ്വന്തമാക്കാനായാൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച് നേട്ടങ്ങളെന്ന റെക്കോഡ് കോലിയുടെ പേരിലാവും. ഓപ്പണറെന്ന നിലയിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി 216 ഇന്നിങ്‌സുകളിൽ നിന്നും 9937 റൺസാണ് രോഹിത്തിന്റെ പേരിലുള്ളത്. സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ് എന്നിവരാണ് 10,000 ക്ലബിലെത്തിയ മറ്റ് ഇന്ത്യൻ ഓപ്പണർമാർ. അഞ്ച് ടി20 മത്സരങ്ങളാണ് ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിലുള്ളത്.

Related articles

See all
Popular News

പവർപ്ലേയിലെ സിക്സർ മഴ; രോഹിത് ശർമയെ പിന്തള്ളി ചരിത്രനേട്ടം കുറിച്ച് അഭിഷേക് ശർമ

Popular News

മറ്റൊരു ചരിത്രനേട്ടം കൂടി; 'പ്രിൻസസ് ഓഫ് അസ്റ്റൂറിയസ്' പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ താരമ...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

തോൽവിയുടെ വക്കിൽ നിന്ന് ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; തിലക് വർമയുടെ ഫിഫ്റ്റിയിൽ ന്യൂസീലൻ...

Save your stories

Sign in