Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Movies

ലിയോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈയിലെ തീയറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി

ലിയോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈയിലെ തീയറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി
ദളപതി വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈയിലെ രോഹിണി തിയേറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി്. ആരാധകരുടെ അതിരുവിട്ട ആവേശവും മാന്യതയില്ലാത്ത പെരുമാറ്റവുമാണ് തിയറ്ററിന് നാശനഷ്ടം വരുത്തിയതെന്നാണ് ആരോപണം. സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായി്. സീറ്റുകള്‍ പലതും ഇളകിവീണു. വിജയ് ചിത്രങ്ങളുടെ ട്രെയിലര്‍ റിലീസ് ചെയ്യുമ്പോള്‍ പ്രത്യേക ഫാന്‍സ് ഷോകള്‍ നടത്താറുള്ള തിയറ്ററുകളില്‍ ഒന്നാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്‌ക്രീന്‍. സംഭവത്തില്‍ തിയറ്റര്‍ ഉടമകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരവധിപേരാണ് ആരാധകരെ വിമര്‍ശിച്ചുകൊണ്ട് എത്തുന്നത്. പലയിടത്തും ലിയോയുടെ ട്രെയിലറിന് പ്രത്യേക പ്രദര്‍ശനവും അനുവദിച്ചിരുന്നില്ല. ആരാധകര്‍ വന്‍തോതില്‍ തിയേറ്ററുകളിലും മറ്റും തടിച്ചു കൂടുന്നതിനാലാണ് ട്രെയിലറിന്റെ പ്രദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചതെന്നായിരുന്നു വിവരം.

Related articles

See all
Latest News

മലയാളിക്ക് ഇത് അഭിമാന നിമിഷം; മലയാളത്തിന്റെ മോഹന്‍ലാല്‍ ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി

Popular News

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ചു, പണം തട്ടാനും ശ്രമം; നടി അതുല്യ...

Popular News

സൈക്കോ പാക്ക് ജോണറിൽ മലയാളത്തിൽ നിന്നും മറ്റൊരു ചിത്രം കൂടി; 'രാക്ഷസ വേട്ട'യുടെ ചിത്രീകരണം...

Popular News

ബിബിനും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ക്രൈം ത്രില്ലർ 'ഐ.സി.യു' ഒടിടിയിലേക്ക്; നവംബർ 6 മു...

Save your stories

Sign in