Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട; മുഖ്യമന്ത്രിയുടെ യാത്ര മുമ്പിലും പിമ്പിലും ക്രിമിനല്‍സംഘവുമായെന്ന് പ്രതിപക്ഷനേതാവ്

മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട; മുഖ്യമന്ത്രിയുടെ യാത്ര മുമ്പിലും പിമ്പിലും ക്രിമിനല്‍സംഘവുമായെന്ന് പ്രതിപക്ഷനേതാവ്
നവകേരള സദസിന്റെ പേരില്‍ സിപിഎം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്. ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ്. ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. ഗവര്‍ണറുടെ വാഹനം എസ്.എഫ്.ഐക്ക് തടയാം. അപ്പോള്‍ മുഖ്യമന്ത്രി പറയുന്ന 'ജീവന്‍ രക്ഷാപ്രവര്‍ത്തനമില്ല'. പിണറായി രാജാവിന്റെ വാഹനം തടഞ്ഞാല്‍ പ്രശ്‌നമാകുമെന്ന സ്ഥിതിയെന്നും സതീശന്‍ പറഞ്ഞു. മുമ്പിലും പിമ്പിലും ക്രിമിനല്‍ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസില്‍ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശന്‍ പരിഹസിച്ചു. ശബരിമലയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്. പരിചയസമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. അവലോകന യോഗം വിളിച്ചു ചേര്‍ക്കേണ്ട മന്ത്രിമാര്‍ അതിന് തയ്യാറാവാതെ ടൂറിലാണ്.പ്രതിപക്ഷസംഘം പമ്പയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും സതീശന്‍ വ്യക്തമാക്കി.

Related articles

See all
Popular News

ടിവി തകരാറിലായതിൽ മനോവിഷമം; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

Popular News

കാസർകോട് ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി...

Popular News

'ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സമരസേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വ...

Popular News

വാക്കുപാലിച്ച് സർക്കാർ: കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; 'സ്നേഹസാന്ത്വനം' പദ്ധത...

Save your stories

Sign in