വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനകീയനായ ജനപ്രതിനിധി കെ.മുരളീധരന്‍
Jaihind TV News Report
Jaihind TV Web Desk
September 23, 2019
1 min read
•
Updated: June 02, 2026
ജനങ്ങൾക്ക് എപ്പോഴും പ്രാപ്യനായ ജനപ്രതിനിധി ആയിരുന്നു കഴിഞ്ഞ 2 പ്രാവശ്യവും വട്ടിയൂർക്കാവ് മണ്ഡലത്തെ നയിച്ച കെ.മുരളീധരൻ. പേരെടുത്ത് വിളിക്കാവുന്ന അടുപ്പമായിരുന്നു അദ്ദേഹത്തിന് മണ്ഡലത്തിലെ ഓരോരുത്തരോടും ഉണ്ടായിരുന്നത്. മുരളീധരൻ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ യുഡിഎഫിന് ഉപതെരഞ്ഞെടുപ്പിൽ മുൻതൂക്കം നൽകുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ജനങ്ങൾ വിധി എഴുതുന്നത് എംഎൽഎ ആയിരുന്ന കെ.മുരളീധരന്‍റെ വികസന പ്രവർത്തനങ്ങൾക്കാണ് . വട്ടിയൂർക്കാവിൽ ഒട്ടേറെ വികസനം കെ.മുരളീധരൻ നടത്തിയതായി ജനങ്ങൾ തന്നെ പറയുന്നു .
വികസനങ്ങൾക്കപ്പുറം എല്ലാ കുടുംബത്തിലേയും ഏതൊരു ആവശ്യത്തിനും കക്ഷി രാഷ്ട്രീയ ഭേദമന്യേ അദ്ദേഹം ഓടി എത്തിയിരുന്നതായി ജനങ്ങള്‍ പറയുന്നു. വടകര എം.പി ആയി കെ.മുരളീധരൻ പോയതിൽ നിരാശ പ്രകടിപ്പിച്ചവരുമുണ്ട്.
https://www.youtube.com/watch?v=accFygk6sak
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10