Trending
Browse

All sections

Watch

No business videos available

No Middle East videos available

India

വരുണ്‍ ഗാന്ധിയും മനേക ഗാന്ധിയും ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് പുറത്ത്

വരുണ്‍ ഗാന്ധിയും മനേക ഗാന്ധിയും ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് പുറത്ത്
ന്യൂഡല്‍ഹി : മനേക ഗാന്ധിയേയും മകന്‍ വരുൺ ഗാന്ധിയേയും ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ  ഇന്ന് പുറത്തുവിട്ട പുതിയ 80 അംഗ നിർവാഹക സമിതി അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇരുവരെയും ഒഴിവാക്കിയത്. ലഖിംപുർ സംഭവത്തിൽ ബിജെപിക്കെതിരെ വിമർശനങ്ങൾ നടത്തിയതിന് പിന്നാലെയാണ് വരുൺ ഗാന്ധി പട്ടികയില്‍ നിന്ന് പുറത്തായെന്നതും ശ്രദ്ധേയമാണ്. ലഖിംപുർ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും ബിജെപി നേതൃത്വത്തിനെതിരെയും വരുണ്‍ ഗാന്ധി പ്രതികരിച്ചിരുന്നു. വീഡിയോ രണ്ട് തവണ ട്വീറ്റ് ചെയ്ത വരുണിന്‍റെ നടപടി നേരത്തെ ച‍ർച്ചയായിരുന്നു. നിരപരാധികളായ കർഷകരുടെ ജീവനെടുക്കാൻ കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നും കര്‍ഷകരുടെ ചോരയ്ക്ക് ഉത്തരവാദികള്‍ മറുപടി പറയണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം വിഷയത്തില്‍ ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയോട് ചുമതലയിൽ തിരിച്ചു കയറാൻ ബിജെപി നിർദേശിച്ചു. ഇതിന് പിന്നാലെ വരുണ്‍ ഗാന്ധിയും മനേകാ ഗാന്ധിയും ബിജെപി ദേശീയ നിർവ്വാഹകസമിതി അം​ഗങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തായി എന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

Related articles

See all
Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Save your stories

Sign in