Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സി-ഡിറ്റിലെ വൻ ക്രമക്കേട്: കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങളിലും ധനമിടപാടുകളിലും വിജിലൻസ് അന്വേഷണം

സി-ഡിറ്റിലെ വൻ ക്രമക്കേട്: കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങളിലും ധനമിടപാടുകളിലും വിജിലൻസ് അന്വേഷണം

സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള പ്രമുഖ സ്ഥാപനമായ സി-ഡിറ്റിൽ (C-DIT) കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന വൻ ക്രമക്കേടുകളിലും അഴിമതി ആരോപണങ്ങളിലും സംസ്ഥാന സർക്കാർ വിപുലമായ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്ത് സ്ഥാപനത്തിൽ നടന്നിട്ടുള്ള നിയമനങ്ങൾ, പദ്ധതി വിഹിതങ്ങൾ, ധനകാര്യ ഇടപാടുകൾ എന്നിവയെല്ലാം വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന ഐ.ടി വകുപ്പിന് കീഴിലെ നിർണായക സ്ഥാപനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഭരണനേട്ടങ്ങളും മറ്റ് വാർത്തകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പി.ആർ പ്രവർത്തനങ്ങളുടെ മറവിൽ വ്യാപകമായ അഴിമതി നടന്നെന്നാണ് പ്രധാന ആരോപണം. പ്രോജക്റ്റുകൾ അനുവദിച്ചതിൽ നടന്നിട്ടുള്ള ക്രമക്കേടുകൾക്ക് പുറമെ, ഉന്നത ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്ന പരാതികളും വിജിലൻസ് പരിശോധിക്കും. ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ തുടരാൻ അനുവദിച്ചതും, കരാർ നിയമനങ്ങളിൽ നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചതും അന്വേഷണ വിധേയമാക്കും.

ശശി തരൂർ എം.പി, എം. വിൻസെന്റ് എം.എൽ.എ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥാപനത്തിലെ ജീവനക്കാരും നൽകിയ പരാതികളെ തുടർന്നാണ് ഈ കർശന നടപടി. ഉയർന്ന പരാതികൾ മുഖ്യമന്ത്രി വ്യവസായ മന്ത്രിക്ക് കൈമാറുകയും തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

Related articles

See all
Popular News

സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച്...

Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Popular News

ഓച്ചിറ കെട്ടുകാഴ്ച: കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്ക് നാളെ അവധി പ്...

Popular News

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; വിവ...

Save your stories

Sign in