Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു: വരും ദിവസങ്ങളില്‍ നിര്‍ണായക സംഭവങ്ങളുണ്ടായേക്കുമെന്ന് ട്രംപ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു: വരും ദിവസങ്ങളില്‍ നിര്‍ണായക സംഭവങ്ങളുണ്ടായേക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായി നിലവില്‍ യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്നും, കാര്യങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള നിര്‍ണായക സംഭവവികാസങ്ങള്‍ 'വളരെ പെട്ടെന്ന് തന്നെ' ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ വാര്‍ത്താ ശൃംഖലയായ 'ന്യൂസ്നേഷന്' നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമേ കാര്യങ്ങളില്‍ തീരുമാനമാകൂ എന്നാണ് ഭൂരിഭാഗം പേരും കരുതുന്നതെന്നും എന്നാല്‍ കാര്യങ്ങള്‍ എന്താകുമെന്ന് വൈകാതെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിയന്‍ സര്‍ക്കാരുമായി നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും എന്നാല്‍ ഒടുവില്‍ ഒരു വഴിക്ക് കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. സാമ്പത്തിക-സൈനിക തലങ്ങളില്‍ ഇറാനെതിരെ അമേരിക്ക മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ പുതിയ വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ യു.എസും ഇസ്രായേലും തയ്യാറാക്കിയതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍, മിസൈല്‍-ഡ്രോണ്‍ ശേഖരങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. യു.എസ് വാര്‍ സെക്രട്ടറി പെറ്റ് ഹെഗ്‌സെത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

പുതിയ സൈനിക നീക്കങ്ങള്‍ ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയ്ക്ക് 'മദര്‍ ഓഫ് ഓള്‍ ബോംബ്' ഉണ്ടെങ്കില്‍ തങ്ങള്‍ക്ക് അതിനേക്കാള്‍ ശക്തമായ 'ഫാദര്‍ ഓഫ് ഓള്‍ ബോംബ്' ഉണ്ടെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) വക്താവ് ഹൊസൈന്‍ മൊഹെബി വ്യക്തമാക്കി. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്കും യുദ്ധഭീതിക്കും മുന്നില്‍ രാജ്യം ഉറച്ചുനിന്നുവെന്നും, നിലവിലെ സാഹചര്യം ലോകത്തിനും മേഖലയ്ക്കും ഒരുപോലെ വെല്ലുവിളിയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പാര്‍ലമെന്റില്‍ നടത്തിയ അഭിസംബോധനയില്‍ വ്യക്തമാക്കി.

ആണവ പദ്ധതികളിലും ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിലും ഇറാന്റെ ഭാഗത്തുനിന്ന് വിട്ടവീഴ്ചകള്‍ ചെയ്യിക്കാനാണ് അമേരിക്കയുടെ പുതിയ സൈനിക തയ്യാറെടുപ്പുകളെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ വലിയൊരു പ്രാദേശിക സംഘര്‍ഷത്തിന് കാരണമാകുമോ എന്ന ആശങ്ക ശക്തമായി നിലനില്‍ക്കുകയാണ്.

Related articles

See all
Popular News

പാരീസ് ഉടന്‍ ഒരു മുസ്ലീം നഗരമാകും; ഫ്രാന്‍സിലെ കലാപത്തിന് കാരണം മക്രോണിന്റെ കുടിയേറ്റ നയങ...

Popular News

കത്തിയെരിഞ്ഞ് ഫ്രഞ്ച് പൈതൃകം; ഫ്രാൻസിൽ ജീവിതച്ചെലവിനെതിരായ പ്രക്ഷോഭം ,143 വർഷം പഴക്കമുള്ള...

Popular News

'ഫ്രാൻസ് കത്തുകയാണ്; കുടിയേറ്റം രാജ്യത്തെ തകർത്തു': ട്രൂത്ത് സോഷ്യലിൽ കടുത്ത മുന്നറിയിപ്പു...

Popular News

വെടിനിർത്തൽ പ്രഖ്യാപനം നോക്കുകുത്തിയാക്കി പോരാട്ടം ശക്തം, റഷ്യക്ക് നേരെ യുക്രൈന്റെ ഡ്രോൺ ആ...

Save your stories

Sign in