Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട 19-കാരന്‍ അറസ്റ്റില്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട 19-കാരന്‍ അറസ്റ്റില്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്ത് ഹൈന്ദവ ക്ഷേത്രം ലക്ഷ്യമിട്ട് കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട 19-കാരന്‍ അറസ്റ്റില്‍. പലാറ്റീന്‍ സ്വദേശിയായ അലക്‌സാണ്ട്രോസ് പപോരാകിസ് ആണ് ഒക്ടോബര്‍ 11-ന് പോലീസിന്റെ പിടിയിലായത്. അറോറ പ്രദേശത്തെ പ്രമുഖ ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ തോക്കിന് സാങ്കേതിക തകരാര്‍ സംഭവിച്ചതും സഹപ്രവര്‍ത്തകന്റെ സമയബന്ധിതമായ ഇടപെടലും കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.

പ്രതിയുടെ പക്കല്‍ നിന്ന് വെള്ളക്കാരുടെ മേധാവിത്വം സ്ഥാപിക്കണമെന്ന തീവ്രവാദ ആശയങ്ങള്‍ അടങ്ങിയ എട്ട് പേജുള്ള പ്രകടനപത്രികയും നാസി ചിഹ്നങ്ങളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. ഇന്ത്യന്‍ വംശജര്‍ക്കും ദക്ഷിണേഷ്യക്കാര്‍ക്കുമെതിരെയുള്ള കടുത്ത വിദ്വേഷവും കൂട്ടക്കൊല നടത്താനുള്ള പദ്ധതികളും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. ആക്രമണ ദിവസം തോക്കുമായി സ്ഥലത്തെത്തിയെങ്കിലും തോക്ക് ജാം ആയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് കൃത്യം നിര്‍വഹിക്കാനാവാതെ മടങ്ങേണ്ടി വരികയായിരുന്നു.

തുടര്‍ന്ന് തന്റെ തൊഴിലിടത്തുള്ള സഹപ്രവര്‍ത്തകനോട് തോക്കിന് തകരാര്‍ സംഭവിച്ചതിനെക്കുറിച്ചും ആക്രമണം വീണ്ടും നടത്തുമെന്നും ഇയാള്‍ വെളിപ്പെടുത്തി. സംശയം തോന്നിയ സഹപ്രവര്‍ത്തകന്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും, മൗണ്ട് പ്രോസ്‌പെക്ട് - പലാറ്റീന്‍ പോലീസ് വകുപ്പുകള്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റൈഫിളുകള്‍, നൂറുകണക്കിന് വെടിയുണ്ടകള്‍, ബോഡി ആര്‍മര്‍ അടങ്ങിയ ടാക്‌നിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു.

കുക്ക് കൗണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിക്കെതിരെ ഭീകരവാദ ഭീഷണി മുഴക്കല്‍, അനധികൃത ആയുധ കൈവശം വെക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടു. സംഭവത്തില്‍ ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആശങ്ക രേഖപ്പെടുത്തുകയും, സമയബന്ധിതമായി ഇടപെട്ട യു.എസ് നിയമപാലകരെ അഭിനന്ദിക്കുകയും ചെയ്തു. പ്രവാസികളുമായി ബന്ധപ്പെട്ടുവരികയാണെന്നും സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയും പ്രാദേശിക പോലീസിന്റെയും നേതൃത്വത്തില്‍ കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related articles

See all
Popular News

ഫ്‌ളൈദുബായ് വിമാനാക്രമണം: രണ്ട് മാലിദ്വീപ് പൈലറ്റുമാര്‍ അറസ്റ്റില്‍; ഗൂഢാലോചനയുമായി ബന്ധമെ...

Popular News

'ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെ'; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

രണ്ടുതവണ വിഷം കുത്തിവച്ചിട്ടും മരിച്ചില്ല; വധശിക്ഷയെ അതിജീവിച്ച ക്രിസ്റ്റ പൈക്ക്; കൊടുംകുറ...

Save your stories

Sign in