Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എതിർപ്പുകള്‍ക്കിടെ സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം ; ആശങ്കയില്‍ വിദ്യാർത്ഥികള്‍

എതിർപ്പുകള്‍ക്കിടെ സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം ; ആശങ്കയില്‍ വിദ്യാർത്ഥികള്‍
തിരുവനന്തപുരം :  സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എതിര്‍പ്പുകള്‍ക്കിടയിലാണ് സര്‍വ്വകലാശാല പരീക്ഷകള്‍ നടത്താനൊരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടെ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. വാക്സിന്‍ എല്ലാവര്‍ക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in