Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്തേകാൻ 'ഉള്ളം'; കോഴിക്കോട്ട് പൈലറ്റ് പദ്ധതിക്ക് തുടക്കം

സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്തേകാൻ 'ഉള്ളം'; കോഴിക്കോട്ട് പൈലറ്റ് പദ്ധതിക്ക് തുടക്കം

സ്വന്തം ഇഷ്ടങ്ങൾ പോലും തിരിച്ചറിയാതെ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ജീവിക്കുന്ന സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്ത് പകരാൻ വനിതാ ശിശുവികസന വകുപ്പ് പുതിയ പദ്ധതിയുമായി എത്തുന്നു. സംസ്ഥാനത്ത് പൈലറ്റ് അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലാണ് 'ഉള്ളം' (Uplifting Lives Through Love, Awareness and Mindfulness) പദ്ധതി നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതിയുടെ പ്രവർത്തനം.

സ്ത്രീകളുടെ ആന്തരിക ശക്തി തിരിച്ചറിയാനും വളർത്താനും സഹായിക്കുന്ന വനിതാ വെൽനെസ് സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലാതലത്തിൽ ആരംഭിച്ച് പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ ഘടന. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാർഡുകളിൽ രാവിലെ ഒത്തുചേർന്ന് യോഗ, ധ്യാനം, ചിരി തുടങ്ങിയവയിലൂടെ വെൽനെസ് പരിശീലനം നൽകും. ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ കുറയ്ക്കാനും, പരസ്പരം കേൾക്കാനും പങ്കുവെക്കാനുമുള്ള വേദിയായി 'ഉള്ളം' മാറും.

ഓരോ വാർഡിലും രണ്ട് 'ഉള്ളം' സർക്കിളുകൾ വീതമുണ്ടാകും; ഓരോന്നിലും രണ്ട് ഫെസിലിറ്റേറ്റർമാരെയും നിയോഗിക്കും. ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാർ എന്നിവരുടെ പിന്തുണയും പദ്ധതിക്കുണ്ടാകും. ജാഗ്രതാ സമിതികളിൽ സ്ത്രീകൾ പങ്കുവെച്ച അനുഭവങ്ങളിൽ നിന്നാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്. പല സ്ത്രീകളും നേരിടുന്ന അതിക്രമങ്ങളും ദുരുപയോഗങ്ങളും തിരിച്ചറിയാനോ, എങ്ങനെ പ്രതികരിക്കണമെന്നും സഹായം തേടണമെന്നും അറിയാനോ കഴിയാതെ പോകുന്ന സാഹചര്യം മറികടക്കുകയാണ് ലക്ഷ്യം.

മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും വെല്ലുവിളികളെ നേരിടാനും സ്ത്രീകളെ പ്രാപ്തരാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പദ്ധതി ആസൂത്രണം ചെയ്ത വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ടി. ഹഫ്സത്ത് പറഞ്ഞു. ഭാവിയിൽ ഈ കേന്ദ്രങ്ങൾ വഴി സ്വയംപ്രതിരോധ പരിശീലനവും തൊഴിൽ പരിശീലനവും നൽകാനും ലക്ഷ്യമിടുന്നുണ്ട്.

പരിശീലന നടപടികൾ പുരോഗമിക്കുകയാണെന്നും വൈകാതെ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തുമെന്നും ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. ബൽക്കീസ് അറിയിച്ചു. എല്ലാവർക്കും മാതൃകയാകുന്ന രീതിയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി. വൈകാരികമായി കരുത്തരാകുക, പ്രതിസന്ധികളിൽ തളരാതെ ശാന്തമായി പ്രതികരിക്കുക, സ്വന്തം കഴിവുകളിലും തീരുമാനങ്ങളിലും ആത്മവിശ്വാസം നേടുക, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, പരസ്പരം പിന്തുണയ്ക്കുന്ന കൂട്ടായ്മ രൂപപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന പ്രധാന മാറ്റങ്ങൾ.

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

ദൗത്യം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും നിരീക്ഷണം തുടരുന്നു; ആനയിറങ്കലിന് സമീപം ആരോഗ്യവ...

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗ...

Save your stories

Sign in