Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദൗത്യം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും നിരീക്ഷണം തുടരുന്നു; ആനയിറങ്കലിന് സമീപം ആരോഗ്യവാനായി ചക്കക്കൊമ്പൻ

ദൗത്യം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും നിരീക്ഷണം തുടരുന്നു; ആനയിറങ്കലിന് സമീപം ആരോഗ്യവാനായി ചക്കക്കൊമ്പൻ

മിഷൻ ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുന്നു. ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്. തീറ്റ തിന്ന് ആരോഗ്യവാനായി നിൽക്കുന്ന ചക്കക്കൊമ്പന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രണ്ട് തവണ മയക്കുവെടിയേറ്റതിന് പിന്നാലെ വൈകുന്നേരത്തോടെയാണ് ആന ജലാശയം നീന്തിക്കടന്ന് മറുകരയിലേക്ക് എത്തിയത്. രാത്രി മുഴുവൻ ആന വനത്തിനുള്ളിലായിരുന്നു. മയക്കുവെടിയേറ്റതിന് ശേഷം ആറ് മണിക്കൂറോളം ഉറങ്ങാൻ സാധ്യതയുള്ളതിനാൽ വനത്തിനുള്ളിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടാകാമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.

തുടർന്നാണ് ഇന്ന് രാവിലെ ആന ജലാശയത്തിന് സമീപത്തേക്ക് എത്തുന്നതും കരയിലൂടെ സഞ്ചരിക്കുന്നതും. കഴിഞ്ഞ മൂന്ന് ദിവസമായി ദൗത്യസംഘം ആനയുടെ പിന്നാലെയുണ്ടായിരുന്നു; നിലവിൽ സ്ഥലത്ത് വനംവകുപ്പ് സംഘത്തിന്റെ നിരീക്ഷണം തുടരുകയാണ്.

Related articles

See all
Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗ...

Popular News

പിണറായി സർക്കാരിന്റെ കാലത്തെ ആഗോള അയ്യപ്പസംഗമം ; ഹൈക്കോടതി നിർദേശിച്ചിട്ടും കണക്ക് നൽകാതെ...

Popular News

സ്ത്രീകൾക്ക് മാനസികവും വൈകാരികവുമായ കരുത്തേകാൻ 'ഉള്ളം'; കോഴിക്കോട്ട് പൈലറ്റ് പദ്ധതിക്ക് തു...

Save your stories

Sign in