Logo
CHANGE MODE
Wed, Jun 03, 2026 • 06:21 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

നിര്‍മിതബുദ്ധി ഉപയോഗിച്ച് ദേശീയ ചിഹ്നങ്ങളോ വ്യക്തികളെയോ ചിത്രീകരിക്കരുത്; മുന്നറിയിപ്പുമായി യുഎഇ മീഡിയ കൗണ്‍സില്‍


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
September 25, 2025
1 min read Updated: June 02, 2026
Share:

നിര്‍മിതബുദ്ധി ഉപയോഗിച്ച് ദേശീയ ചിഹ്നങ്ങളോ വ്യക്തികളെയോ ചിത്രീകരിക്കരുത്; മുന്നറിയിപ്പുമായി യുഎഇ മീഡിയ കൗണ്‍സില്‍
ദുബായ്: യു.എ.ഇയുടെ ദേശീയ ചിഹ്നങ്ങളോ പ്രമുഖ വ്യക്തികളെയോ നിര്‍മിതബുദ്ധി (AI) പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് യു.എ.ഇ. മീഡിയ കൗണ്‍സില്‍ വിലക്കി. ഔദ്യോഗിക അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് നിയമപരമായി കുറ്റകരമാണെന്നും കൗണ്‍സില്‍ അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് യു.എ.ഇ. മീഡിയ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താനും എ.ഐ. സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും കോട്ടം വരുത്തുന്ന തരത്തിലുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കില്ലെന്ന ശക്തമായ നിലപാടാണ് യു.എ.ഇ. സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയാനും, അതുവഴി സമൂഹത്തില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഈ നടപടി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എ.ഐ. സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായാണ് യു.എ.ഇ.യുടെ ഈ നീക്കം.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10