Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നേപ്പാളിൽ ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ദുരന്തം; വിദേശി കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

നേപ്പാളിൽ ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ദുരന്തം; വിദേശി കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ പ്രശസ്തമായ മലയോര ജില്ലയായ സോളുഖുംബുവിലെ ഫെരിചെ ഹെലിപാഡില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് വിദേശ വിനോദസഞ്ചാരി കൊല്ലപ്പെട്ടു. അപകടത്തില്‍ മറ്റൊരു യാത്രക്കാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ അകലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഫിഷ്ടെയില്‍ എയര്‍, ഡിനാസ്റ്റി എയര്‍ എന്നിവയുടെ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്.

മഞ്ഞുപാളികള്‍ക്ക് മുകളിലുള്ള ഹെലിപാഡില്‍ ഒരേസമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇരു ഹെലികോപ്റ്ററുകളുടെയും റോട്ടര്‍ ബ്ലേഡുകള്‍ പരസ്പരം കൂട്ടിയടിച്ച് നിയന്ത്രണം വിട്ട് നിലത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഒരേ സമയം രണ്ട് ഹെലികോപ്റ്ററുകള്‍ ഇത്രയും അപകടകരമായി അടുത്തെത്തിയതിന്റെ കാരണം വ്യക്തമല്ല.

മരിച്ചയാളുടെ മൃതദേഹം ലുക്ലയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റയാളെ കൂടുതല്‍ ചികിത്സയ്ക്കായി അടിയന്തരമായി എയര്‍ലിഫ്റ്റ് ചെയ്തു. വിനോദസഞ്ചാരികളുടെയും പര്‍വ്വതാരോഹകരുടെയും സഞ്ചാരത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററുകളാണ് ദുരന്തത്തില്‍പ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

ട്രംപിന് നിർണ്ണായകം; അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

യെമനിൽ വീണ്ടും പൂർണ്ണ തോതിലുള്ള യുദ്ധം; സൗദി അറേബ്യയ്ക്ക് നേരെയും ഹൂതികളുടെ മിസൈൽ ആക്രമണം,...

Save your stories

Sign in