ഇറാന്റെ ബാക്കി ഭാഗങ്ങള്‍ കൂടി നശിപ്പിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ വൈകാതെ തന്നെ അത് തിരിച്ചറിയുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനിടെ, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫോണ്‍ സംഭാഷണം നടത്തി. ഇരുവരും മേഖലയിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന്, ഖത്തര്‍ അമീരി അറിയിച്ചു. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി നേരിട്ടിട്ടും ട്രംപ് വീണ്ടും ആക്രമണം പുനരാരംഭിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഈ പുതിയ നീക്കം. തര്‍ക്കങ്ങള്‍ പരിഹരിച്ച്, കൂടുതല്‍ സംഘര്‍ഷം തടയുന്നതിനും നയതന്ത്ര മാര്‍ഗങ്ങള്‍ ആശ്രയിക്കുന്നതിനും, ഇത്തരം സംഭാഷണം പ്രാധാന്യമാണെന്നും ഖത്തര്‍ അമീര്‍ ചൂണ്ടിക്കാട്ടി.