Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

World

ട്രംപ് - കിം കൂടിക്കാഴ്ച നവംബറില്‍

ട്രംപ് - കിം കൂടിക്കാഴ്ച നവംബറില്‍
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നുമായുള്ള രണ്ടാം കൂടിക്കാഴ്ച നവംബറിൽ ഉണ്ടാകും. ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസ് വിദേശ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ഉത്തരകൊറിയയിലെത്തി കിമ്മിനെ കണ്ടിരുന്നു. നവംബർ ആറിന് യുഎസ് കോൺഗ്രസിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കിമ്മിനെ കാണുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. "ഉത്തരകൊറിയക്ക് മുകളിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. പക്ഷേ അതിനായി കുറച്ചുകൂടി കാത്തിരിക്കണം- ട്രംപ് പറഞ്ഞു. ഇപ്പോൾ കൊറിയയുടെ ആകാശത്ത് കൂടെ മിസൈലുകൾ പറക്കുന്നില്ല. ആണവ പരീക്ഷണങ്ങൾ നടക്കുന്നില്ല. കിമ്മിന്‍റെ നേതൃത്വം വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ എനിക്ക് അയാളെ ഇഷ്ടമാണ്. കിമ്മുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളത്" എന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസ് വിദേശ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ഉത്തരകൊറിയയിലെത്തി കിമ്മിനെ കണ്ടിരുന്നു.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in