Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തിരുവനന്തപുരം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി
  തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്ന് തിരുവനന്തപുരം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളെയും വാഹനങ്ങളെയും ഒഴിവാക്കി. ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ ഉത്സവവും പൊങ്കാലയും കണക്കിലെടുത്താണ് തിരുവനന്തപുരം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതെന്ന് തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. മറ്റ് ജില്ലകളില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. ഹര്‍ത്താലില്‍ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി കല്ലിയോട്ട് തെയ്യം കളിയാട്ടത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന് ശേഷം പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെയാണ് കാറിലെത്തിയ സംഘം വഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in