Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'തമിഴ് ഭാഷയും ജെല്ലിക്കെട്ടും സംരക്ഷിക്കാന്‍ ഒപ്പമുണ്ട്' ; തമിഴ് ജനതയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്

'തമിഴ് ഭാഷയും ജെല്ലിക്കെട്ടും സംരക്ഷിക്കാന്‍ ഒപ്പമുണ്ട്' ; തമിഴ് ജനതയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്
മധുര : ജെല്ലികെട്ടും തമിഴ് ഭാഷയും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെത്തിയത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്‍റെ സംസ്കാരം തകർക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിവിധങ്ങളായ സംസ്കാരമാണ് ഈ രാജ്യത്തിന്‍റെ സമ്പത്ത്. കർഷകരുടെ മണ്ണ്, സ്വത്ത് എല്ലാം കോർപ്പറേറ്റുകൾക്ക് എഴുതി നൽകാൻ നീക്കം നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധുരയിൽ പൊങ്കൽ ജെല്ലിക്കെട്ട് ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  രാഹുൽ ഗാന്ധി. മധുരയില്‍ ജെല്ലിക്കെട്ട് വേദിയില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വെച്ചു കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ മല്‍സരാര്‍ഥികളില്‍ ചിലർ പ്രതിഷേധിച്ചു. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജെല്ലികെട്ടും തമിഴ് ഭാഷയും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.    

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in