Logo
CHANGE MODE
Wed, Jun 03, 2026 • 10:30 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

തൃശൂർ പൂരം 23 ന് ; കെങ്കേമമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി, കൊവിഡ് പ്രൊട്ടോക്കോള്‍ കർശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 09, 2021
1 min read Updated: June 02, 2026
Share:

തൃശൂർ പൂരം 23 ന് ; കെങ്കേമമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി, കൊവിഡ് പ്രൊട്ടോക്കോള്‍ കർശനം
  തൃശൂർ : ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിന് ഒരുങ്ങുകയാണ് തൃശൂർ. കൊവിഡ് നിയന്ത്രങ്ങൾ പാലിച്ച് പൂരം എക്സിബിഷൻ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ മാസം 23 നാണ് തൃശൂർ പൂരം. പ്രതിസന്ധികൾ ഏറെ ഉണ്ടായെങ്കിലും പ്രൗഢി ഒട്ടും ചോരാതെ തൃശൂർ പൂരം നടത്തുന്നതിനുള്ള തയാറെടുപ്പിലാണ് ഇരു ദേവസ്വങ്ങളും. വൈകിയെങ്കിലും ഈ മാസം പത്തിന് തന്നെ പൂരം എക്സിബിഷൻ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. കൊവിഡ് സാഹചര്യത്തിൽ സ്റ്റാളുകളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചിട്ടുണ്ട്. പൂരം എക്സിബിഷന് എത്തുന്നവർ കൊവിഡ് പ്രൊട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ജനപങ്കാളിത്തവും നിയന്ത്രിക്കും. സാമൂഹിക അകലവും നിർബന്ധമാണ്. ഇത്തവണ 45 ദിവസമാണ് പൂരം എക്സിബിഷൻ നടക്കുക. തൃശൂർ പൂരം കെങ്കേമമായി നടത്താനുള്ള ഒരുക്കങ്ങൾ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും എട്ടു ഘടക ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പൂരം പ്രദർശനം ആരംഭിക്കുന്നതോടെ നാടും നഗരവും പൂരത്തിരക്കുകളിലേക്ക് കടക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10