Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കോട്ടപ്പടിയില്‍ ആന ഇടഞ്ഞു; മരണം രണ്ടായി

കോട്ടപ്പടിയില്‍ ആന ഇടഞ്ഞു; മരണം രണ്ടായി
Thechikkottukavu-Ramachandran തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആന ഇടഞ്ഞോടിയ സംഭവത്തിൽ മരണം രണ്ടായി. കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരൻ (മുരുഗൻ-60) ആണ് മരിച്ചത്. ഇന്നലെയാണ് തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആന ഇടഞ്ഞത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. പരിഭ്രമിച്ചോടിയ ആന ഉടൻ ശാന്തനായി. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂർ പറശ്ശിനികടവ് തളിപ്പറമ്പ് നിഷ നിവാസിൽ നാരായണൻ പട്ടേരി (ബാബു–66) ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ സമീപം ഉണ്ടായിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്‍റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഈക്കാര്യത്തിൽ ഏഷ്യയിൽ രണ്ടാമനാണ്. അമ്പത് വയസിലേറെ പ്രായമുള്ള ആനയ്ക്ക് കാഴ്ചശക്തി കുറവാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in