Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ട്രെയിനുകൾ വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

ട്രെയിനുകൾ വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി
  ന്യൂഡല്‍ഹി : വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ട്രെയിനുകൾ വൈകി ഓടിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. സ്വകാര്യ മേഖലയുമായി പിടിച്ചുനിൽക്കാൻ പൊതുമേഖല മെച്ചപ്പെടണമെന്നും സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. ട്രെയിനുകൾ വൈകി ഓടുന്നതിന് നിരവധി കാരണങ്ങൾ ഉണ്ടാകുമെന്നും എന്നാൽ അത് തെളിവ് സഹിതം വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ റെയിൽവേ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുകയും വേണം. കൂടാതെ യാത്രക്കാരുടെ സമയം വിലപ്പെട്ടതാണെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2016 ൽ ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാനും വെസ്റ്റേൺ റെയിൽവേയോട് കോടതി നിർദ്ദേശിച്ചു.

Related articles

See all
Popular News

'ഇന്ത്യ' മുന്നണിയുടെ റാലിക്ക് പിന്തുണയുമായി സി.ജെ.പി

Popular News

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

Popular News

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി പരിഷ്കരിച്ച് വിജയ് സർക്കാർ; മിനിമം ചാർജ് 50 രൂ...

Popular News

ട്രെയിനില്‍ രാത്രി മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യണ്ട; രാത്രി 11 മുതല്‍ രാവിലെ 5 വരെ ചാര്‍ജിംഗ്...

Save your stories

Sign in