ബ്രഹ്മപുരത്തേത് വന്‍ അഴിമതി; സംസ്ഥാനം ഭരിക്കുന്നത് മനുഷ്യജീവന് ഒരുവിലയും കല്‍പ്പിക്കാത്ത ഭരണാധികാരി; ബെന്നി ബഹനാന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
March 06, 2023
1 min read
•
Updated: June 04, 2026
കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ് ബ്രഹ്മപുരം സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്ലാന്‍റെന്ന് ബെന്നി ബഹനാന്‍ എംപി. മനുഷ്യനിർമ്മിതമായ ദുരന്തം അഞ്ചുദിവസം പിന്നിട്ടിട്ടും അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവസ്ഥലം നേരിട്ടു പരിശോധിച്ചപ്പോണ് ദുരന്തത്തിന്‍റെ ആഴവും ആഘാതവും മനസിലാക്കാൻ സാധിച്ചതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
മനുഷ്യനിർമ്മിതമായ ദുരന്തം തുടങ്ങിയിട്ട് അഞ്ച് ദിവസമായിട്ടും ദുരന്തഭൂമുഖത്ത് അധികാരികൾ ആരുമില്ല, രക്ഷാ പ്രവർത്തനം നടത്തുന്ന അഗ്നിശമന സേനാംഗങ്ങൾ മാത്രമാണുള്ളത്. കൺട്രോൾ റൂം തുറന്നിട്ടില്ല റവന്യു വിഭാഗത്തിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ മാത്രം. അദ്ദേഹത്തെ കണ്ടു ചോദിച്ചപ്പോൾ ഇന്നാണ് അദ്ദേഹത്തെ ദുരന്ത പ്രദേശത്തേക്ക് നിയോഗിച്ചതെന്നും വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിച്ചതെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു. കൊച്ചിൻ കോർപ്പറേഷന്‍റെ അധികാരികളേയും അവിടെ കണ്ടില്ല. തീയണക്കുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കിയിട്ടില്ല. മാലിന്യം നീക്കം ചെയ്യാൻ ആവശ്യമായ ജെസിബികൾ ഒരുക്കിയിട്ടില്ല. രാത്രിയിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വെളിച്ചം ഒരുക്കാൻ ഒരു ജനറേറ്റർ പോലും സ്ഥാപിച്ചിട്ടില്ലെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.
"പ്രദേശവും ചുറ്റുമുള്ള പഞ്ചായത്തുകളും അടുത്തുള്ള കോർപ്പറേഷൻ പ്രദേശവും മുനിസിപ്പാലിറ്റിയും കടന്ന വിഷപ്പുക എറണാകുളം നഗരത്തിൽ കോർപ്പറേഷന്‍റെ ആസ്ഥാന മന്ദിരത്തിന്‍റെ മുകളിൽ എത്തിനിന്നിട്ടും കോർപ്പറേഷൻ അധികാരികളും ജില്ലാ ഭരണകൂടവും ആരോഗ്യ പരിസ്ഥിതി ആഭ്യന്തര മന്ത്രാലയങ്ങൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഒപ്പം അതിലേറെ ആശങ്കയും ഉടലെടുക്കുന്നു" - ബെന്നി ബഹനാന്‍ പറഞ്ഞു.
മനുഷ്യ ജീവന് ഒരു വിലയും കല്‍പിക്കാത്ത ഒരു ഭരണാധികാരിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ബെന്നി ബഹനാന്‍ എംപി കുറ്റപ്പെടുത്തി. പരിസ്ഥിതിയും ആഭ്യന്തരവും മുഖ്യമന്ത്രിയുടെ കീഴിലായിട്ടും കുറ്റക്കാർക്കെതിരെ ഒരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല. ദുരന്തങ്ങൾ ആവർത്തിക്കാൻ കുറ്റക്കാർക്ക് സഹായകരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് ഉറപ്പിക്കേണ്ടി വരും. കോൺഗ്രസ് ശക്തമായ പ്രതിഷേധങ്ങളുമായി ജനങ്ങൾക്കൊപ്പമുണ്ടാവും. മുഖ്യമന്ത്രി ദുരന്ത സ്ഥലം സന്ദർശിച്ച് നിജസ്ഥിതി വിലയിരുത്തി ദുരന്തനിവരണ പ്രവർത്തനങ്ങൾക്കു വേഗത കൂട്ടണം. നാളെകളിൽ ഇത്തരം മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ബെന്നി ബഹനാന്‍ എംപി ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=Xbl-rwrYzVs
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10