Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

റേഷന്‍ സംവിധാനത്തെ തകിടംമറിക്കുന്നു ; അർഹരെ ഒഴിവാക്കി തട്ടിപ്പ്

റേഷന്‍ സംവിധാനത്തെ തകിടംമറിക്കുന്നു ; അർഹരെ ഒഴിവാക്കി തട്ടിപ്പ്
അർഹരെ ഒഴിവാക്കി റേഷൻ കാർഡുകളിലും തട്ടിപ്പ്. റേഷൻ കാർഡുകളിന്മേൽ പരാതികൾ പരിഹരിക്കേണ്ട ഡി.ജി.ആർ.ഒ തസ്തികകളിൽ സംസ്ഥാന വ്യാപകമായി നിയമനം നടക്കുന്നില്ലെന്ന് പരാതി. പാവങ്ങൾക്കായുള്ള റേഷൻ സംവിധാനം ഇന്ന് തകിടം മറിയുന്ന സ്ഥിതിയാണ്. അനർഹരാവയർക്ക് ലഭിക്കുന്ന റേഷൻ പോലും അർഹരായ പാവങ്ങൾക്ക് കിട്ടുന്നില്ല. എ.എ.വൈയിൽ ആനുകൂല്യം ലഭിക്കുന്നത് ഏറെയും അനർഹർക്കാണ്. എ.എ.വൈയുടെ മുൻഗണനാ പട്ടികയിലെത്താൻ കഴിയാതെ വലയുകയാണ് പട്ടിണിപ്പാവങ്ങൾ. 15 രൂപ വിലയുണ്ടായിരുന്ന റേഷൻ കാർഡിന് 100 ആയി ഉയർത്തി. ദുരിതത്തിലായതാകട്ടെ പാവപ്പെട്ട ജനങ്ങളും. ബ്ലോക്ക് അടിസ്ഥാനത്തിൽ എന്‍.എഫ്.എസ്.എ ഗോഡൗണുകൾ നിർമ്മിച്ച് എഫ്.സി.ഐയിൽ നിന്ന് ഭക്ഷ്യധാന്യം ശേഖരിച്ച് റേഷൻ കടക്കാർ നൽകണമെന്നാണ് നിയമം. എന്നാൽ പട്ടാപ്പകൽ വെളിച്ചത്തിൽ സ്വകാര്യ ഗോഡൗണുകൾ സി.പി.ഐ പ്രാദേശിക നേതാക്കളുടെ താൽപര്യത്തിനനുസരിച്ച് വമ്പിച്ച  വാടക നൽകി ഏറ്റെടുത്ത് റേഷൻ തിരിമറി  നടത്തുന്നതിനും  അവസരം നൽകുകയാണ് ഉന്നത ഉദ്യോഗസ്ഥർ. റേഷൻ കടകളും കാർഡുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന  ഡി.ജി.ആർ.ഒ എന്ന തസ്തികയോ ഓഫീസിന്‍റെ പ്രവർത്തനമോ ഇതുവരെയും ആരംഭിക്കാൻ യാതൊരുവിധ നടപടിയും എടുത്തിട്ടില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. ഇത്തരത്തിൽ ഞെട്ടിക്കുന്ന വസ്തുതകളും റേഷനുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ദിനംതോറും പുറത്തുവരുമ്പോൾ ഇതിനൊക്കെ മൗനാനുവാദം നൽകുകയാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനും ഇടതു സർക്കാരിലെ പ്രധാനപ്പെട്ട രണ്ടാം കക്ഷിയായ സി.പി.ഐയും.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in