പറക്കാത്ത യുദ്ധ വിമാനങ്ങൾ;വെട്ടിലായി നൈജീരിയ;പാക്കിസ്ഥാൻ-ചൈന സംയുക്തമായി നിർമ്മിച്ചത് ഡ്യൂപ്ലിക്കേറ്റോ ?
ചൈനയും പാകിസ്താനും സംയുക്തമായി വികസിപ്പിച്ച യുദ്ധവിമാനങ്ങൾ വാങ്ങി നൈജീരിയൻ വ്യോമസേന ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ജെ.എഫ്-17 തണ്ടർ യുദ്ധവിമാനങ്ങളാണ് വാങ്ങിയത് .2021-ൽ സേനയുടെ ഭാഗമായ മൂന്ന് വിമാനങ്ങളിൽ ഒരെണ്ണം മാത്രമാണ് നിലവിൽ പറത്താൻ കഴിയുന്നത്. വിമാനത്തിന്റെ ഘടനയിലും സാങ്കേതിക വിദ്യയിലുമുള്ള ഗുരുതരമായ പോരായ്മകൾ കാരണം .വിമാനത്തിന്റെ എയർഫ്രെയിമിലും ചിറകുകൾക്ക് താഴെ ആയുധങ്ങൾ ഘടിപ്പിക്കുന്ന ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വിമാനങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ലിങ്ക്-17 ഡാറ്റാലിങ്ക് സംവിധാനത്തിന് വേഗത കുറവായതിനാൽ തത്സമയ ആശയവിനിമയം സാധ്യമാകുന്നില്ല. റഷ്യൻ നിർമ്മിത ക്ലിമോവ് ആർഡി 93 എഞ്ചിനുകളുടെ വിശ്വാസ്യതയില്ലായ്മയും തിരിച്ചടിയായി.വെറും മൂന്ന് വിമാനങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും ഇത് പരിപാലിക്കുന്നത് നൈജീരിയയ്ക്ക് ഇപ്പോൾ സാമ്പത്തികമായും സാങ്കേതികമായും വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. സ്പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവും വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതും അറ്റകുറ്റപ്പണികൾ വൈകാൻ കാരണമാകുന്നു. കുറഞ്ഞ ചെലവിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നൈജീരിയ ഇവ വാങ്ങിയത്. മ്യാന്മർ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നുണ്ടെങ്കിലും നൈജീരിയ നേരിടുന്ന പ്രശ്നങ്ങൾ ജെ.എഫ്-17-ന്റെ ആഗോള വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.