Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയുടെ ആഭരണം കവര്‍ന്നു; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കോട്ടയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയുടെ ആഭരണം കവര്‍ന്നു; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
കോട്ടയം ഏറ്റുമാനൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ഉപദ്രവിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശിയെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി അജിത്തിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 18 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 18ന് രാത്രി പത്ത് മണിയോടെ ഏറ്റുമാനൂര്‍ സ്വദേശിനി തങ്കമ്മയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് അവശയാക്കി കാതില്‍ കിടന്ന കമ്മലുകള്‍ ബലമായി ഊരിയെടുത്ത ശേഷം ഇയാള്‍ കടന്നുകളഞ്ഞു. ഇതിന് പിന്നാലെ തങ്കമ്മയുടെ കുടുംബം ഏറ്റുമാനൂര്‍ പോലീസില്‍ ഈ വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കി, തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് തമിഴ്‌നാട് സ്വദേശിയായ പ്രതിയെ കണ്ടെത്തുകയായിരുന്നു. കുറച്ചു നാളുകളായി പ്രതി അജിത് ഏറ്റുമാനൂര്‍ പേരൂര്‍ ഭാഗത്തു വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയ...

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Save your stories

Sign in