Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബില്ലുകള്‍ നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍; നീക്കം കോടതി വിധിക്കു പിന്നാലെ

ബില്ലുകള്‍ നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍;  നീക്കം കോടതി വിധിക്കു പിന്നാലെ
ബില്ലുകള്‍ നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ബില്ലുകള്‍ നിയമമാക്കിയത്. സുപ്രീം കോടതിയുടെ വിധിക്കു പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. സുപ്രീം കോടതി ഉത്തരവിലൂടെ പത്ത് ബില്ലുകളാണ് നിയമമാക്കിയത്. ഇതോടെ ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകള്‍ നിയമമാകുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിറക്കിയത്. ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കുകയും മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഗവര്‍ണര്‍ക്ക് പുറമെയാണ് രാഷ്ട്രപതിക്കും കോടതി ഉത്തരവ് നല്‍കിയത്. മുന്നില്‍ വരുന്ന ബില്ലുകള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പിക്കണമെന്നും അല്ലാത്ത പക്ഷം കാരണം വ്യക്തമാക്കണമെന്നുമാണ് കോടതി പറഞ്ഞത്. ഇതിനെതിരെ കേരള ഗവര്‍ണര്‍ രംഗത്ത് എത്തിയിരുന്നു. ഭരണഘടന മാറ്റങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ലമെന്റാണെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ ജഡ്ജിമാര്‍ക്ക് അവകാശമില്ലെന്നുമായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Save your stories

Sign in