Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തളിപ്പറമ്പിലെ കനത്ത പോളിംഗും സംശയത്തിന്‍റെ നിഴലില്‍; കള്ളവോട്ട് നടന്നതായി ആക്ഷേപം

തളിപ്പറമ്പിലെ കനത്ത പോളിംഗും സംശയത്തിന്‍റെ നിഴലില്‍; കള്ളവോട്ട് നടന്നതായി ആക്ഷേപം
False Vote തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തികേന്ദ്രങ്ങളിലെ കനത്ത പോളിംഗും സംശയത്തിന്‍റെ നിഴലിൽ. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 45 ബൂത്തുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 12 ബൂത്തുകളിൽ 95 ശതമാനവും കടന്ന് റെക്കോർഡ് സ്ഥാപിച്ചു. ഈ ബൂത്തുകളിൽ സി.പി.എം വ്യാപകമായി കളളവോട്ട് ചെയ്‌തെന്നാണ് യു.ഡി.എഫ് ആക്ഷേപം. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 86.21 ശതമാനമാണ് ആകെ പോളിംഗ്. സി.പി.എം ശക്തികേന്ദ്രമായ ആന്തൂർ, മൊറാഴ, മയ്യിൽ, മലപ്പട്ടം, കുറ്റിയാട്ടൂർ എന്നിവിടങ്ങളിലാണ് കനത്ത പോളിംഗ് നടന്നത്. മൊറാഴയിൽ ഏറ്റവും കൂടുതൽ വോട്ടെടുപ്പ് നടന്നത് 109, 110, 111, 113 ബൂത്തുകളിലാണ്. ആന്തൂരിൽ ബൂത്ത് നമ്പർ 120, 121, പറശിനിയിലെ 122, 125 ബൂത്തുകള്‍ കുറ്റിയാട്ടൂരിലെ 177-ാം  നമ്പര്‍ ബൂത്തിലും മലപ്പട്ടത്തെ 190 ബൂത്തിലും 90% ശതമാനത്തിൽ അധികം പോളിംഗ് രേഖപ്പെടുത്തി. ഇവയെല്ലാം സി.പി.എമ്മിന്‍റെ ശക്തികേന്ദ്രങ്ങളാണ്. ഇവിടെയുള്ള പല ബൂത്തുകളിലും യു.ഡി.എഫ് ഏജൻറുമാരെ ബൂത്തിലിരിക്കാൻ അനുവദിച്ചില്ല. വോട്ടെടുപ്പിനിടെ യു.ഡി.എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റ കണ്ടക്കൈയിലെ 142, 143 ബൂത്തുകളിലും പോളിംഗ് നിരക്ക് 90 ശതമാനത്തിൽ അധികമാണ്. 45 ബൂത്തുകളിൽ പോളിംഗ് 90 ശതമാനം കടന്നു. 12 ബൂത്തുകളിൽ 95 ശതമാനവും കടന്ന് റെക്കോർഡ് സ്ഥാപിച്ചു. താരതമ്യേന പോളിംഗ് കുറഞ്ഞത് നഗരസഭാ പരിധിയിലാണ്. ഇതിൽ കുവോട്, കുറ്റിക്കോൽ മേഖലയിൽ പോളിംഗ് 90 ശതമാനത്തിന് മുകളിലാണ്. ഇവയും സി.പി.എം കേന്ദ്രങ്ങളാണ്. പോളിംഗ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സി.പി.എം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന ആക്ഷേപം യു.ഡി.എഫ് ഇതിനകം തന്നെ ഉയർത്തിട്ടുണ്ട്. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും, കള്ളവോട്ട് ചെയ്തവർക്കെതിരെയും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in