ചരിത്ര നേട്ടവുമായി സ്വിസ് പട; കൊളംബിയയെ പെനാല്‍റ്റിയില്‍ വീഴ്ത്തി; ക്വാര്‍ട്ടറില്‍ എതിരാളികള്‍ അര്‍ജന്റീന
വാന്‍കൂവര്‍: 2026 ലോകകപ്പിലെ ഏറ്റവും നാടകീയമായ പോരാട്ടത്തിനൊടുവില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വാന്‍കൂവറില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് സ്വിസ് പട കൊളംബിയയെ മറികടന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ താരങ്ങള്‍ക്ക് സംഭവിച്ച പിഴവുകളാണ് മത്സരത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്. കൊളംബിയന്‍ താരം ഡാവിന്‍സണ്‍ സാഞ്ചസ് എടുത്ത കിക്ക് ക്രോസ് ബാറിലിടിച്ച് തെറിച്ചപ്പോള്‍, കുച്ചോ ഹെര്‍ണാണ്ടസിന്റെ ശ്രമം സ്വിസ് ഗോള്‍കീപ്പര്‍ ഗ്രെഗര്‍ കോബല്‍ തകര്‍പ്പന്‍ ഡൈവിലൂടെ തട്ടിയകറ്റി. ഒടുവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി നിര്‍ണ്ണായക കിക്ക് എടുത്ത റൂബന്‍ വര്‍ഗാസ് പന്ത് വലയിലെത്തിച്ചതോടെ സ്വിസ് പട ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
ഈ വിജയത്തോടെ വലിയൊരു ചരിത്ര നേട്ടമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വന്തമാക്കിയത്. സ്വന്തം രാജ്യം ആതിഥേയത്വം വഹിച്ച 1954-ലെ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. അതോടൊപ്പം, ഒരു ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഒന്നിലധികം നോക്കൗട്ട് മത്സരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് വിജയിക്കുന്നതും ഇതാദ്യമായാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.