Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തമ്പുരാന്‍ കോട്ടകളില്‍ വിള്ളല്‍ ഉണ്ടാകണം; എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ നീതി ലഭിക്കണമെന്ന് സച്ചിദാനന്ദ സ്വാമികള്‍

തമ്പുരാന്‍ കോട്ടകളില്‍ വിള്ളല്‍ ഉണ്ടാകണം; എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ നീതി ലഭിക്കണമെന്ന് സച്ചിദാനന്ദ സ്വാമികള്‍
ഭരണസിരാകേന്ദ്രങ്ങള്‍ തമ്പുരാന്‍ കോട്ടകളായി നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയ്ക്ക് വിള്ളല്‍ ഉണ്ടാകണമെന്നും എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ നീതി ലഭിക്കണമെന്നും ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹ സമരം കഴിഞ്ഞ് 100 വര്‍ഷം കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തിലും പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ചരിത്ര കോണ്‍ഗ്രസ് നടക്കുന്ന സ്ഥലത്തെ ടികെ മാധവന്‍ നഗര്‍ എന്നു നാമകരണം ചെയ്തത് ഏറ്റവും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറുകളും കമ്യൂണിസ്റ്റുകാരും ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്തുകയാണെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. നവോത്ഥാനത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണ് ഇപ്പോള്‍ അതിന്‍റെ അവകാശികളാകാന്‍ ശ്രമിക്കുന്നത്. അനാചാരങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയവരെ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫ.അഞ്ചയില്‍ രഘു, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി ശ്രീകുമാര്‍, എം.എം നസീര്‍ എന്നിവർ പ്രസംഗിച്ചു. വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ കുടുംബസമ്മേളനത്തില്‍ പങ്കെടുത്തവരെ ഉപഹാരം നല്‍കി കെപിസിസി ആദരിച്ചു. സമാപന സമ്മേളനത്തില്‍ വി.പി സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം മുഖ്യപ്രഭാഷണം നടത്തി. എം. ലിജു, ടി.സിദ്ദിഖ്, ജി.എസ്. ബാബു, എം.എം നസീര്‍, കെ.പി ശ്രീകുമാര്‍, ജോസഫ് വാഴയ്ക്കന്‍, പി.എ സലീം, ഡോ. സരിന്‍, ആലിപ്പറ്റ ജമീല, അഡ്വ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in