Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി: സുവേന്ദു അധികാരി അധികാരമേറ്റു.

പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി: സുവേന്ദു അധികാരി അധികാരമേറ്റു.



പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി: സുവേന്ദു അധികാരി അധികാരമേറ്റു. 


കൊല്‍ക്കത്ത:
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് ഒന്‍പതിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

സുവേന്ദു അധികാരിക്കൊപ്പം ദിലീപ് ഘോഷ്, അഗ്‌നിമിത്ര പോള്‍, നിസിത് പ്രമാണിക് തുടങ്ങി ആറോളം പ്രമുഖ നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ലളിതമായ വേഷവിധാനത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കുര്‍ത്ത ധരിച്ചാണ് സുവേന്ദു അധികാരി ചടങ്ങിനെത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് ബംഗാളില്‍ ആദ്യമായി ബിജെപി ഭരണത്തിലേറുന്നത്. രവീന്ദ്ര ജയന്തി ദിനത്തിലെ ഈ രാഷ്ട്രീയ മാറ്റം ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.


Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനാകാതെ മന്ത്ര...

Popular News

"പുതിയ തലമുറ, പുതിയ ശബ്ദം"; മുഖ്യമന്ത്രിയായ വിജയിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

Save your stories

Sign in